
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ചാവിഷയമാക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറായില്ല. പ്രീണനരാഷ്ട്രീയം മാത്രമായിരുന്നു അവർക്ക് മുന്നോട്ട് വയ്ക്കാനുണ്ടായിരുന്നത്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബിജെപിയെക്കാൾ മികച്ചൊരു വികസന കാഴ്ചപ്പാട് സിപിഎമ്മിനുണ്ടെങ്കിൽ അവർ ജയിക്കട്ടെ, പക്ഷെ കഴിഞ്ഞ പത്ത് വർഷം എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ഒരു സംവാദത്തിന് അവർ തയ്യാറാകണം എന്നും ബിജെപിയെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിച്ച സിപിഎമ്മാണ് ഇപ്പോൾ അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവും നടത്താനൊരുങ്ങുന്നത്, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പറഞ്ഞിട്ടുള്ളത് പോലെ തെറ്റിദ്ധാരണകൾ മാറ്റിവച്ച് ബിജെപിയ്ക്ക് ഒരവസരം നല്കാൻ തയ്യാറാകണം. കഴിഞ്ഞ 11 വർഷത്തെ ബിജെപി ഭരണത്തിനിടെ മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പേരിൽ ഒരു വിഭാഗത്തിനും ഒരാനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടില്ല. ഇത് മനസ്സിലാക്കി എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നുണപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


