നിലമേല്‍ സ്‌കൂ‌ള്‍ ബസ് അപകടം; സ്‌കൂളിന് ഗുരുതര വീഴ്‌ചയെന്ന് എംവിഡി; ഫിറ്റ്‌നസ് റദ്ദാക്കും; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും സാധ്യത

Spread the love

തിരുവനന്തപുരം: നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് മോട്ടോർ വാഹന വകുപ്പ്.

video
play-sharp-fill

അപകടത്തില്‍പ്പെട്ട ബസിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന വിവരമുണ്ട്.

ബസിന്റെ അറ്റകുറ്റപ്പണികള്‍ അടക്കം നടത്തുന്നതില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്ന് എംവിഡി പറയുന്നു. ആ‌ർടിഒയ്ക്ക് മുന്നില്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതർക്ക് നിർദേശം നല്‍കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കയറ്റത്തില്‍ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ തട്ടിനിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തില്‍ 22 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി എല്‍പി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല.