ചാന്നാനിക്കാട് മുടയംകുളത്ത് സിസി പി.ജോൺ (59) നിര്യാതയായി

Spread the love

ചാന്നാനിക്കാട് : പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ (59) അന്തരിച്ചു. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്എൻ ഹയർ സെക്കഡറി സ്കൂൾ റിട്ട.അധ്യാപികയും, ഒഎസ്എസ്എഇ കുറിച്ചി ഡിസ്ട്രിക്ട് ഇൻസ്പെക്ടറുമാണ്.

മൃതദേഹം നാളെ (13/ 09/ 2025 ശനി) 9ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം 3ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

പരേത പുതുപ്പള്ളി പര്യാത്ത് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് : മാത്യു പി. തോമസ് ( റിട്ട.കോ-ഓർഡിനേറ്റിംഗ് ഓഫീസർ, കാൾ ക്യൂബൽ ഫൗണ്ടേഷൻ, പണിക്കർ കുടുംബം കേന്ദ്ര ട്രഷറർ, പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി).

മക്കൾ: ദീപ സാറ മാത്യു (ഗവേഷക വിദ്യാർഥി, എംജി സർവകലാശാല), ദീപ്തി സൂസൻ മാത്യു (ഗവേഷക വിദ്യാർത്ഥി, എൻഐടി, കോഴിക്കോട്).

മരുമകൻ: കഞ്ഞിക്കുഴി കോയിക്കൽ റോഹൻ (സ്റ്റാൻഡേഡ് ഏജൻസീസ്, കോട്ടയം)