Spread the love

തിരുവനന്തപുരം:  പൊലീസ് മർദന വിഷയത്തില്‍ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പഴയ പരാതികളാണ് മാധ്യമങ്ങള്‍ ഉയർത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.ഇതൊന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.ലോക്കപ്പ് മർദ്ദനങ്ങളെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു.

video
play-sharp-fill

പൊലീസ് മർദ്ദനത്തിന് ഇടതുപക്ഷമെന്നൊ വലതുപക്ഷമെന്നൊ ഇല്ലെന്നും പൊലീസിൻ്റെ മർദ്ദനം തനിക്കും ഏറ്റിട്ടുണ്ട്.സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, കുന്നംകുളം പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ കൂടി പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group