ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം ; മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു

Spread the love

ബെംഗളൂരു:  ബെംഗളൂരുവില്‍ നഴ്‌സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം, മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.

video
play-sharp-fill

ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ആദിത്യന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓണാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ ആദിത്യന്‍ നഴ്‌സിംഗ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group