
സ്വന്തം ലേഖകൻ
ഓച്ചിറ: വീടിന്റെ ഗേറ്റിനു മുന്നിൽ ഗൃഹനാഥൻ വീടവാങ്ങിയെന്നും കുഴിമാടവും വിറകും റെഡിയെന്നും ബോർഡ് എഴുതിവെച്ച് ഗൃഹനാഥൻ സജി ജീവനൊടുക്കി.ഇന്നലെ വീടിന്റെ പുറത്ത് ഗേറ്റിൽ സജി വിടവാങ്ങി എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികൾ വീട്ടിൽ പരിശോധന നടത്തിയത് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സജിയെ കണ്ടെത്തി, ഭാര്യക്കായി സ്പിരിറ്റ് എന്ന ചിത്രത്തിൽ റഫീക്ക് അഹമദ് രചിച്ച മരണമെത്തുന്ന നേരത്ത് നീ എൻ അരികത്ത് ഇത്തിരിനേരം ഇരിക്കണെ എന്ന വരികൾ ഭിത്തിയിൽ കോറി ഇട്ടിരുന്നു.
വീടിന്റെ വെളിയിൽ ചിതയും ഒരുക്കിയിരുന്നു ഇവിടെ വേണം തന്നെ സംസ്‌കരിക്കാനെന്ന ബോർഡും സ്ഥാപിച്ചു. പുറത്തെ ബോർഡിൽ തന്റെ ജീവൻ അപഹരിക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരു നിഴൽപോലെ താനുണ്ടാകുമെന്ന് സജി ഷീജ എന്നെഴുതിയിരുന്നു.പുതിയ തൂവെള്ള വസ്ത്രം ധരിച്ച് കരിങ്കൊടികെട്ടി ഒറ്റ തിരി വിളക്കും കത്തിച്ച് വെച്ച് ഒരു മരണ വീട്ടിൽ ബന്ധുക്കളുടെ
കടമയും നിർവ്വഹിച്ചു.ദീർഘനാളായി സജി ത്വക്ക് രോഗവുമായി ഓച്ചിറയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം, രോഗം സജിയെ മാനസ്സികമായി തളർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി സജിയുടെ സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ ഷീജയും മകനും കൊച്ചിയിലാണെന്ന് അയൽവാസികൾ പറഞ്ഞു. പോലീസെത്തി ഇൻക്ലസ്റ്റ് തയാറാക്കി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group