കോഴിക്കോട് നരിക്കുനി എളേറ്റിൽ വട്ടോളിയിൽ സ്വകാര്യ ബസ്മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

Spread the love

കോഴിക്കോട്  : നരിക്കുനി എളേറ്റിൽ വട്ടോളി -പാലങ്ങാട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

video
play-sharp-fill

എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.

പരിക്കേറ്റവരെ എളേറ്റിൽ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല.5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group