കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇ-ചെല്ലാൻ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു; നാളെ രാവിലെ 10.00 മുതൽ വൈകിട്ട് 05.00 മണി വരെ; കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെത്തി പിഴ അടക്കാം

Spread the love

കോട്ടയം: കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 മുതല്‍ പിഴ അടക്കാൻ കഴിയാത്തതും കോടതിയിലുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശുപാർശ ചെയ്ത ഒഴികെ, ശേഷിക്കുന്ന എല്ലാ ചെല്ലാനുകളും പിഴയടച്ച്‌ തുടർ നടപടികളില്‍ നിന്നും ഒഴിവാക്കാൻ പൊതുജനങ്ങള്‍ക്കായി അവസാനം ഒരുക്കുന്നു.

video
play-sharp-fill

ഇതിനായി ജില്ലാ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ സംയുക്തമായി മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

14ന് (നാളെ) കോട്ടയം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് (കോടിമത)ൽ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അദാലത്ത് നടക്കും. സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളില്‍ നേരിട്ടെത്തി പിഴ അടയ്ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി
ഫോണ്‍: 0481 2564028, 9497961676.