എട്ടിൽക്കുരുങ്ങി ട്രെയിൻ യാത്രക്കാർ; കോട്ടയത്ത് നിന്ന് എറണാകുളം വരെ യാത്ര ചെയ്യുന്നത് അതി കഠിനം ശ്വാസം പോലും ലഭിക്കാതെയാണ് യാത്ര ;സീസണ്‍ യാത്രക്കാര്‍ അതിസാഹസികമായി യാത്ര ചെയ്യേണ്ട അവസ്ഥയിൽ

Spread the love

കോട്ടയം : പടിവാതിലില്‍ തൂങ്ങിക്കിടന്നാണ് കോട്ടയത്ത് നിന്ന് എറണാകുളം വരെ പലരും യാത്ര ചെയ്യുന്നത്. കോട്ടയത്ത് എത്തുന്ന വേണാട് എക്സ്പ്രസിന് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് പലദിനങ്ങളിലും. പാലരുവിയിലെ കോച്ചുവര്‍ദ്ധനവ് അല്പം ആശ്വാസം പകര്‍ന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങള്‍ക്ക് തെല്ലും പരിഹാരമായില്ല. സീസണ്‍ യാത്രക്കാര്‍ അതിസാഹസികമായി യാത്ര ചെയ്യേണ്ട അവസ്ഥ. നേരത്തെ രാവിലെയായിരുന്നു ദുരിതമെങ്കില്‍ ഇപ്പോള്‍ വൈകുന്നേരങ്ങളിലാണ്.

video
play-sharp-fill

ഉച്ചകഴിഞ്ഞ് മെമു സര്‍വീസ് വേണമെന്നത് കോട്ടയം വഴിയുള്ള യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 1.55ന്റെ പരശുറാമിന് ശേഷം എറണാകുളം ടൗണില്‍ നിന്ന് 2.32ന്റെ വിവേക് എക്സ്പ്രസുണ്ടെങ്കിലും ദീര്‍ഘദൂര ട്രെയിനായതിനാല്‍ വൈകിയാണ് എത്തുന്നത്.

സ്റ്റോപ്പുകളും പരിമിതമാണ്. വൈകിട്ട് അഞ്ചിന് കേരള എക്സ്പ്രസും, 5.20 നുള്ള വേണാട് ക്സ്പ്രസുമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോട്ടയത്ത് നിന്ന് 3.28 ന്റെ പരശുറാം കടന്നുപോയാല്‍ ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നത് 5.40 നുള്ള കോട്ടയം – കൊല്ലം മെമു മാത്രമാണ്. ഇതില്‍ എട്ട് കോച്ചുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 .40ന് കോട്ടയത്ത് നിന്നുള്ള കൊല്ലം മെമു കടന്നുപോയാല്‍ സ്ഥിരയാത്രക്കാര്‍ ആശ്രയിക്കുന്ന വേണാട് കോട്ടയമെത്തുന്നത് വാതില്‍പ്പടി വരെ യാത്രക്കാര്‍ നിറഞ്ഞാണ്. ഉച്ചയ്ക്കുള്ള പരശുറാമിന് ശേഷം മൂന്നുമണിക്കൂറിന് ശേഷമാണ് ഐ.ടി ഹബ്ബായ തൃപ്പൂണിത്തുറയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള വേ