കുട്ടിയച്ചന്റെ പെട്ടിക്കട, ഇവിടെയെത്തിയാൽ ഒരു സ്പെഷ്യല്‍ ഐറ്റം ഇഷ്ടം പോലെ കിട്ടും, വിറ്റുപോകുന്നത് 100 കിലോയിലധികം

Spread the love

തൊടുപുഴ: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ വെണ്‍മണിയില്‍ ഒരു ചെറിയ പെട്ടിക്കട കാണാം. ഇത് നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടിച്ചേട്ടൻ കടയാണ്.

video
play-sharp-fill

75കാരനായ ജോസഫ് ഔസേപ്പ് എന്ന കുട്ടിയച്ചൻ്റെ കടയിൽ എത്തിയാൽ സാധാരണ വനമേഖലകളില്‍ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം ഇഷ്ടം പോലെ വാങ്ങാൻ കിട്ടും. ആദിവാസികളാണ് ഇടുക്കി വനത്തില്‍ നിന്ന് ശേഖരിക്കുന്ന മൂട്ടിപ്പഴം എത്തിച്ചു നല്‍കുന്നത്.

കുട്ടിച്ചേട്ടൻ കച്ചവടം ആരംഭിച്ചിട്ട് കഴിഞ്ഞ രണ്ട് വർഷമായി. ഇടുക്കിയിലേക്കുള്ള പ്രധാന പാതകളിലൊന്നായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി എറണാകുളം മേഖലയില്‍ നിന്ന് എത്തുന്നവർ ധാരാളമായി പഴം വാങ്ങുന്നുണ്ട്. 100 കിലോയിലധികം കഴിഞ്ഞ വർഷം വിറ്റുപോയിരുന്നു. എന്നാൽ ഇടയ്ക്ക് കാലവർഷം ശക്തമാകുന്നത് കച്ചവടത്തെ ബാധിക്കാറുണ്ടെങ്കിലും ഇത്തവണയും മോശമല്ലാത്ത കച്ചവടമുണ്ടെന്ന് കുട്ടിയച്ചൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂട്ടി പഴത്തിന്റെ തൊണ്ട് അച്ചാറിടാൻ നല്ലതാണ്. ഒഴിവ് സമയങ്ങളില്‍ ഭാര്യ സിസിലി മകൻ ജോജോ മരുകള്‍ ബിജി എന്നിവർക്ക് പുറമേ കൊച്ചുമക്കളായ ജ്യോതിഷും ജോബിനയും അപ്പൂപ്പനെ സഹായിക്കാനെത്തും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയത്ത് കടയിലെത്തിയാല്‍ കിലോയ്ക്ക് 100 രൂപയ്ക്ക് പഴം വാങ്ങാം.

‘മുൻപ് ധാരാളം പറിച്ച്‌ കഴിച്ചിരുന്ന പഴമാണ്. എന്നാല്‍ ഇത്രയും ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോള്‍ നാട്ടിൻ പുറങ്ങളിലും ഉണ്ടെങ്കിലും നല്ല പഴം കിട്ടാൻ ബുദ്ധിമുട്ടാണെന്നും കുട്ടിയച്ചൻ പറയുന്നു.