വിജ്ഞാന കേരളം പദ്ധതിയുടെ ജില്ലാതല ശില്പശാല നാളെ കോട്ടയം ബി.സി.എം കോളേജില്‍ രാവിലെ പത്തിന്: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കണോമി മിഷന്റെ കീഴിലുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാതല ശില്പശാല നാളെ നടക്കും.

video
play-sharp-fill

കോട്ടയം ബി.സി.എം കോളേജില്‍ രാവിലെ പത്തിന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ

അദ്ധ്യക്ഷത വഹിക്കും. നോളജ് ഇക്കണോമി മിഷൻ ഉപദേഷ്ടാവ് ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ.

എ.യു. അനീഷ്, ബി.സി.എം. കോളേജ് പ്രിൻസിപ്പള്‍ പ്രൊഫ. ഡോ. കെ.വി. തോമസ് എന്നിവർ പങ്കെടുക്കും.