സ്കൂൾ ബസ് തിരിക്കുന്നതിനിടെ റോഡ് ഇടിഞ്ഞു താണു: ഡ്രൈവരുടെ സമയോചിതമായ ഇടപെടൽ അപകടം ഒഴിവായി: കോട്ടയം കോത്തലയിലാണ് സംഭവം.

Spread the love

കോത്തല: സ്‌കൂള്‍ വിദ്യാർഥികളെ കയറ്റി വാഹനം തിരിക്കുന്നതിനിടെ റോഡ് ഇടിഞ്ഞുതാണു. 13-ാം മൈല്‍-വല്യപാറ റോഡില്‍ പുത്തൻകണ്ടം ഭാഗത്താണു ഗർത്തം രൂപപ്പെട്ടത്.

video
play-sharp-fill

കഴിഞ്ഞദിവസമായിരുന്നു സംഭവം. വിദ്യാർഥികളെ കയറ്റി ബസ് മുമ്പോട്ടെടുത്തയുടൻ റോഡ് നാലടിയോളം ഇടിഞ്ഞു താഴുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്.

റോഡിനോടു ചേർന്നാണ് പാലമറ്റം തോടുള്ളത്. വെള്ളക്കല്ലുങ്കല്‍, ഗന്ധർവസ്വാമി ക്ഷേത്രങ്ങളിലേക്കു പോകുന്നതിന് ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അധികൃതർ സ്‌ഥലം സന്ദർശിച്ചു. മുളങ്കമ്പുകള്‍ ഉപയോഗിച്ച്‌ നാട്ടുകാർ മുന്നറിയിപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്