
ചെന്നൈ: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണറെയില്‍വേ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചു.
ചെന്നൈ സെൻട്രല്‍-പോത്തന്നൂർ-ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ എക്സ്പ്രസാണ് അവധിദിവസത്തെ തിരക്ക് കുറയ്ക്കാനായി സർവീസ് നടത്തുക. ഓഗസ്റ്റ് 14-ന് ചെന്നൈയില്‍നിന്ന് പോത്തന്നൂരിലേക്കും ഓഗസ്റ്റ് 17-ന് പോത്തന്നൂരില്‍നിന്ന് ചെന്നൈയിലേക്കും ഈ ട്രെയിൻ സർവീസ് നടത്തും.
ഒരു എസി ടൂ ടയർ, 3 എസി ത്രീടയർ, 15 സ്ലീപ്പർക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളാണ് ട്രെയിനിലുള്ളത്. ഓഗസ്റ്റ് എട്ടാം തീയതി രാവിലെ എട്ടുമുതല്‍ മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
06027 ചെന്നൈ സെൻട്രല്‍-പോത്തന്നൂർ സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ ഓഗസ്റ്റ് 14-ന് രാത്രി 11.50-ന് ചെന്നൈയില്‍നിന്ന് പുറപ്പെടും. ഓഗസ്റ്റ് 15-ന് രാവിലെ എട്ടരയ്ക്ക് പോത്തന്നൂരില്‍ എത്തും.
06028 പോത്തന്നൂർ- ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ ഓഗസ്റ്റ് 17-ന് രാത്രി 11.30-ന് പോത്തന്നൂരില്‍നിന്ന് യാത്രതിരിക്കും. ഓഗസ്റ്റ് 18-ന് രാവിലെ 08.20-ന് ചെന്നൈയില്‍ എത്തിച്ചേരും.
പേരാമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാഡി, ജോലോർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.



