
ആലപ്പുഴ: ജൈനമ്മ തിരോധാനക്കേസില്‍ ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടന്നുവരുന്ന തിരച്ചിലില്‍ വസ്ത്രത്തിന്റെ ഭാഗമടക്കം കണ്ടെത്തി.
വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിന്റെ ഒരു ഭാഗവും കൊന്തയും ബാഗും കണ്ടെത്തിയത്. നേരത്തെ നടത്തിയ പരിശോധനയില്‍ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
വീടിന്‍റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കുളത്തില്‍ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീള്‍ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്.
മണ്ണില്‍ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.







