
ഇടുക്കി:കട്ടപ്പന കൊച്ചുതോവാളയിൽ ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ സ്ത്രീകളും മുതിർന്നവരും ഉൾപെടെ നിരവധി പേർക്ക് പരിക്ക്. കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കെ.ജെ ജിലിമോൻ, കൊച്ചുതോവാള സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്.
അക്രമിസംഘത്തിൽപെട്ട അഞ്ചിലേറെ പേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായർ രാത്രി 8.45ഓടെയാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യുന്നതുകണ്ട് സ്ഥലത്തെത്തിയ ബ്രാഞ്ച് സെക്രട്ടറിയേയും ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.






