മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മഹാത്മാഗാന്ധിയെയും അപമാനിച്ച്‌ വിനായകന്റെ എഫ്.ബി പോസ്റ്റ്; വിനായകന് എതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍

Spread the love

കോട്ടയം: അന്തരിച്ച നേതാക്കൾക്കെതിരെ അധിക്ഷേപം നടത്തിയ നടൻ വിനായകനെതിരെ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍. മുൻ മുഖ്യമന്ത്രിമാർ ഉ‌ൾപ്പെടെയുളള അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാദ്ധ്യമം വഴിഅധിക്ഷേപിച്ചുവെന്നാണ് പരാതി.

video
play-sharp-fill

വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർക്ക് പരാതി നല്‍കി. രാഷ്ട്ര നേതാക്കളെ അടക്കം അപമാനിച്ച വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.