എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്; വ്യാജ ട്രാഫിക് ചലാനുകൾ വഴി തട്ടിയത് ലക്ഷങ്ങൾ ; പ്രതികളെ പിടികൂടി കൊച്ചി സൈബർ പോലീസ്

Spread the love

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ അറസ്റ്റിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.