Spread the love

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചയത്തിലെ ആറ്, ഏഴ്, എട്ട് വർഡുകളിൽ തെരുവുനായ ശല്യം രൂക്ഷമായി. ഇറച്ചി വിൽപ്പന ശാലകളുടെ പരിസരത്താണ് തെരുവ് നായ്ക്കളുടെ ശല്യം കൂടുതൽ.

video
play-sharp-fill

വിദ്യാർത്ഥികളുടെയും പ്രായമായവരുടെയും നേരെയാണ് തെരുവ്നായ്ക്കളുടെ പരാക്രമം. തെരുവ്നായകളുടെ വന്ധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, തെരുവുനായകൾക്ക് പഞ്ചായത്ത്
പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കണമെന്നും എന്റെ കുമ്മനം കമ്മറ്റി ആവശ്യപ്പെട്ടു.

രക്ഷാധികാരി എം.എ. അബ്ദുൾജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജാബീർ ഖാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സ്വഗതം പറഞ്ഞു. ലെത്തിഫ് മനത്തുകാടൻ, ജലീൽ ലബാ , ഷെമീർ , നിസാം അർഷദ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group