നീ ഏത് ‘കോ…..ലെ’ ഡോക്ടറാണ്? നീ വ്യാജ ഡോക്ടർ അല്ലേ; നീ മല്ലിക സുകുമാരന്റെ ആരാണ്; നീ നേരിട്ട് വാടാ;വിമര്‍ശകരെ തെറിവിളിച്ച് കലാമണ്ഡലം സത്യഭാമ

Spread the love

മല്ലിക സുകുമാരന്‍, കലാമണ്ഡലം സത്യഭാമ വിഷയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. മല്ലിക സുകുമാരന്‍ പറഞ്ഞ കാര്യം എല്ലാവരും കണ്ടതാണ്. എന്നിട്ടാണ് തനിക്കെതിരെ ഇങ്ങനെ കമന്റ് ഇടുന്നത് എന്നും പറഞ്ഞുകൊണ്ട് ഓരോരുത്തരേയായി പേരെടുത്തുകൊണ്ട് വിമർശിക്കുകയും ചെയ്യുന്നു സത്യഭാമ. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

സത്യഭാമ ഡ്യൂപ്ലിക്കേറ്റ് സത്യഭാമയാണെന്നും പലരും കരുതുന്ന കലാമണ്ഡലം സത്യഭാമ ടീച്ചർ മറ്റെരാളാണെന്നും നടി മല്ലിക സുകുമാരന്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് സത്യഭാമ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരനുള്ളതെന്നും എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായതെന്നും സത്യഭാമ ചോദിച്ചിരുന്നു. ഇതിന്‍റെ പേരിലും സത്യഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫെയ്സ്ബുക്ക് ലൈവില്‍ സത്യഭാമ വിമര്‍ശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാണ് തിരിച്ചടി. ‘എന്നെ അറിയാത്ത വിപിന്‍ എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എന്നെക്കുറിച്ച് മല്ലിക സുകുമാരന്‍ ഒരു കാര്യം പറഞ്ഞു. ഞാന്‍ തിരിച്ച് പറഞ്ഞു. വിപിനാണെങ്കിലും തിരിച്ച് പറയില്ലേ. അതുപോലെയെ ഞാനും പറഞ്ഞുള്ളു. എനിക്ക് അവരുടെ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. അവസാനം എനിക്ക് അവരോട് ഫൈറ്റ് ചെയ്യേണ്ടി വന്നു. വിപിന്‍ ബാബു… നീ ഏത് ‘കോ…..ലെ’ ഡോക്ടറാണ്? നീ വ്യാജ ഡോക്ടർ അല്ലേ. നീ മല്ലിക സുകുമാരന്റെ ആരാണ്. നീ നേരിട്ട് വാടാ…’ ഇങ്ങനെ പോകുന്നു തനിക്കെതിരെ കമന്റ് ഇട്ട വിപിന്‍ എന്നയാളോട് സത്യഭാമയുടെ വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നുവെച്ച് എന്ത് തെണ്ടിത്തരവും പറയാനുള്ള സ്വാതന്ത്ര്യമാണോ അത്? നീ വർക്ക് ചെയ്യുന്ന ആശുപത്രിയില്‍ ഞാന്‍ എത്തും. നിന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത് കാണണോ? നീ നിന്റെ തള്ളയുടേയും ഭാര്യയുടേയും മക്കളുടേയുമൊക്കെ കാര്യം നോക്ക്’ സത്യഭാമ പറഞ്ഞു.