മോഷണക്കേസിൽ പിടിക്കപ്പെട്ട് തമിഴ്നാട്ടിലെ ജയിലിൽ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു ; മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Spread the love

രാമനാഥപുരം : മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലില്‍ മരിച്ച നിലയിൽ. രാമനാഥപുരം ജില്ലാ ജയിലില്‍ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു (51) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെന്നാണ് ജയില്‍ അധികൃതർ പറഞ്ഞത്. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ബിജുവിനെ മോഷണക്കേസിലാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം രാമനാഥപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group