ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; ‘മദ്യപിച്ച് ജോലിക്ക് വരരുത്’

Spread the love

പത്തനംതിട്ട: ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ യുടെ അനുമതി തേടണമെന്നും സർക്കുലറിലുണ്ട്.

video
play-sharp-fill

ആർഎംഒ വളർത്തു നായയുമായി ഓഫീസിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് സർക്കുലർ. താത്ക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം സർക്കുലർ ജീവനക്കാരെ ആക്ഷേപിക്കുന്നതിന് തയ്യാറാക്കിയതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.