പത്താം ക്ലാസ് യോഗ്യത ഉണ്ടോ? യുഎഇയിൽ തൊഴിലവസരം;ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: വിദേശത്ത് ജോലി ആണോ ലക്ഷ്യം.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐടിവി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ജി സി സി / യുഎഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ്

നിർബന്ധം. എസ്എസ്എൽസി പാസായിരിക്കണം. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്ന്ങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. മാസം 2250 ദിര്‍ഹം ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നല്കുന്നതാണ് .

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ [email protected] എന്ന ഇ മെയിലിലേയ്ക്ക് 2025 ജൂലൈ 3-ാം തീയതിക്ക് മുൻപായി അയക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group