Spread the love

തെലങ്കാന : മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

video
play-sharp-fill

കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്മാനന്ദഗിരി (ശ്രിബിൻ -38) ആണ് മരിച്ചത്.  തെലങ്കാനയിലെ ഖമ്മം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്.

ആറു വർഷം മുമ്ബ് നേപ്പാളില്‍ പോയ ബ്രഹ്മാനന്ദ ഗിരി, സന്യാസി ജീവിതം നയിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ബ്രഹ്മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ അറിയിച്ചിരുന്നതായി കുടുംബം  പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേണില്‍ വിളിച്ച്‌ ശാന്തിയെ ഇക്കാര്യം അറിയിച്ചത്. വെസ്റ്റ് മങ്ങാട് കുറുമ്ബൂർ വീട്ടില്‍ പരേതനായ ശ്രീനിവാസൻറെയും സുന്ദരിഭായിയുടെയും മകനാണ് ബ്രഹ്മാനന്ദഗിരി.