Spread the love

ആലപ്പുഴ: വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

video
play-sharp-fill

ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ല. യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകള്‍ ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആലപ്പുഴയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പഠനക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സൂംബയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണില്‍ നിന്ന് എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

ഇത്തരം എതിർപ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്. ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.