Spread the love

തലയാഴം: തലയാഴം പഞ്ചായത്തിൽ മുൻ സിഡിഎസ് ചെയർപേഴ്സൻ്റേയും ഹരിത കർമ്മസേന പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ സാമ്പത്തിക ക്രമക്കേട്

video
play-sharp-fill

നടത്തിയെന്നാരോപിച്ച് ബി ജെ പി തലയാഴം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ സമരം നടത്തി. ഒരുമ എന്ന ഗ്രൂപ്പിലൂടെ

20ഓളം ആളുകളുടെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ ഇഡി അന്വേഷണം നടത്തണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി തലയാഴം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.സുമേഷിൻ്റെ അധ്യക്ഷതയിൽ നടന്ന സമരപരിപാടി ബി ജെ പി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റും തലയാഴം പഞ്ചായത്ത് അംഗവുമായ

പ്രീജു കെ.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എസ്.സജീവ്, എസ്.വിനോദ്,തമ്പി, സുനിൽമൂലക്കരി, സുധീഷ്,വാമദേവൻ, രാജൻ, സുധീർ,മഹേഷ്, അനീഷ്, ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.