Spread the love

ഏറ്റുമാനൂർ : എം.സി റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ച് കോൺഗ്രസ്‌ ഏറ്റുമാനൂർ മണ്ഡലം ഒന്നാം വാർഡ് കമ്മറ്റി.

video
play-sharp-fill

ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാന ജംഗ്ഷനിൽ എം സി റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ ഭീഷണിയായി മാറിയ കുഴി നികത്താത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ ഏറ്റുമാനൂർ മണ്ഡലം ഒന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുഴിയിൽ വാഴ നട്ടത്.

ഈ കുഴിയിൽ വീണ് നിരവധി ഇരുചക്ര യാത്രക്കാർക്ക് പരുക്ക് പറ്റിയിട്ടും പി ഡബ്ലിയു ഡി അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ നടന്ന പ്രതിഷേധ സംഗമം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്‌ പി.വി ജോയി പൂവംനിൽക്കുന്നതിൽ ഉത്ഘാടനം ചെയ്തു.

കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ഗോപൻ പാടകശ്ശേരി,നഗരസഭ പ്രഥമ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ,വിഷ്ണു ചെമ്മുണ്ടവള്ളി,ഐസക് പാടിയത്ത്, സനൽ കാട്ടാത്തി,ഷിജോ ലൂക്കോസ്, പി എൽ തോമസ്, സമീർ തായിമഠം, ജോൺ പൊന്മാങ്കൽ,ഗോപകുമാർ,തോമസ് മാത്യു, ഹരികുമാർ ചെമ്മുണ്ടവള്ളി,പ്രെസ്റ്റിൻ മാത്യു,ജോബിൻ ജോൺ,ജിസെൻ ജോസ്,സെബാസ്റ്റ്യൻ മാത്യു, തോമസ് എം.എം,സോജൻ കുര്യൻ,ഷിജു തോമസ്,ജോമോൻ തോമസ്,ജോണി കലയത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.