Spread the love

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ ചന്തക്കവല ഭാഗത്ത് വീണ്ടും അപകടം. അശ്രദ്ധമായി വലത്തേക്ക് തിരിച്ച് കടയിലേക്ക് കയറാൻ ശ്രമിച്ച കാർ സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ചന്തക്കവലയിൽ നിന്ന് കാർ വലത്തേക്ക് തിരിച്ച് ശീമാട്ടി കടയിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം. കിഴക്കുനിന്ന് ബസ് വരുന്നത് നോക്കാതെ വലത്തേക്ക് തിരിച്ചപ്പോൾ ബസിൽ വന്നിടിക്കുകയായിരുന്നു കാർ.. പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചന്തക്ക വലയിലേക്ക് വരികയായിരുന്നു. അപകടത്തെ തുടർന്ന് ബസ് പോലീസ് കസ്റ്റഡിയിലുത്തു.

video
play-sharp-fill

അന്വേഷണത്തിൽ കാറിന്റെ ഫിറ്റ്നെസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ബസ് ജീവനക്കാരനെ കൈയേറ്റം ചെയ്തതായി ബസുകാർ പോലിസിൽ പരാതി നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group