Spread the love

തൃശൂർ: ഓപ്പറേഷൻ തുഫാനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി സ്വദേശി തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) അറസ്റ്റിലായി.

video
play-sharp-fill

കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് സംഘങ്ങളും കുന്നംകുളം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്ന് കുക്കർ വിസിലടിച്ചതിനെ തുടർന്ന് പൊലീസ് കുക്കർ പരിശോധിക്കുകയായിരുന്നു.

തിളച്ചുകൊണ്ടിരുന്ന ചോറിനുള്ളിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊതികളാണ് കണ്ടെത്തിയത്. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ നേരത്തേ രണ്ട് കേസുകൾ നിലവിലുണ്ടെന്നും, എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ കത്തിവീശിയ കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group