ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ നിര്യാതയായി

Spread the love

ജിസാൻ: നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി നഴ്‌സ് ജിസാനിനടുത്ത് ദർബില്‍ നിര്യാതയായി. ഷഖീഖ് പി.എച്ച്‌.സിയില്‍ ജോലി ചെയ്തിരുന്ന അനുഷ്മ സന്തോഷ് കുമാർ (42) ആണ് മരിച്ചത്.

video
play-sharp-fill

വിസ ഫൈനല്‍ എക്സിറ്റ് അടിച്ച്‌ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുത്തവയാണ് മരണം സംഭവിച്ചത്.

ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. ദർബ് ജനറല്‍ ആശുപത്രി മോർച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എം.സി.സി ജിസാൻ സെൻട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ ദർബ് ഏരിയ ഭാരവാഹികള്‍ നടപടികളുമായി രംഗത്തുണ്ട്.