ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് ; ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടും

Spread the love

ഇന്ത്യയുടെ ശുഭാംശു ശുഭാംശു ഇന്ന് ബഹിരാകാശത്തേക്കു യാത്ര തിരിക്കും. പലകുറിമാറ്റിവച്ച ദൗത്യം ഇന്ന് യാഥാര്‍ഥ്യമാകുമെന്നാണു സൂചന.ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ ഉള്‍പ്പെടുന്നതാണു ആക്‌സിയം-4 ദൗത്യം.

ഫളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സ്‌പേസ്‌എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12:01ന് ദൗത്യം പുറപ്പെടുമെന്നാണ് അറിയിപ്പ്. ദൗത്യത്തിന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ നേതൃത്വം നല്‍കും.

ശുഭാംശു ശുക്ല മിഷന്‍ പൈലറ്റാകു., ഹംഗേറിയന്‍ ബഹിരാകാശയാത്രികനായ ടിബോര്‍ കാപുവും പോളണ്ടിലെ സ്‌ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കിയും ദൗത്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ മാസം 29 നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പലതവണ മാറ്റിവച്ചു. ജൂണ്‍ 8, 10, 11, 19, 22 എന്നീ തീയതികള്‍ ദൗത്യമുണ്ടാകുമെന്നു പിന്നീട് അറിയിപ്പെത്തി. സാങ്കേതിക പ്രശ്‌നങ്ങളാണു ദൗത്യത്തിനു തിരിച്ചടിയായത്. ശുഭാംശുവും സംഘവും 14 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ചെലവിടും.