
എല്ലാ ദിവസവും ഉറങ്ങി എഴുന്നേറ്റ് നമ്മള് ആദ്യം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങള്‍ക്ക് നമ്മുടെ ആരോഗ്യത്തില്‍ വലിയ പ്രാധാന്യമുണ്ട്.ആദ്യം കഴിക്കുന്ന ഭക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ നമ്മള് ശ്രദ്ധയോടെ കഴിക്കേണ്ടതുണ്ട്. വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്ന ഭക്ഷണ പദാർത്ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
1-കോഫി
രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്ബോള്‍ തന്നെ ഒരു കട്ടൻ കാപ്പിയില്‍ ദിവസം തുടങ്ങുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ വെറും വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും എന്നാല്‍ കണ്ടെത്തല്‍. ഇത് വയറു വീര്‍ക്കല്‍, അസിഡിറ്റി, തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഇത് നമ്മുടെ ശരീരത്തിലുള്ള കോര്‍ട്ടിസോളിന്റെ അളവില്‍ വ്യതിയാനം ഉണ്ടാകുന്നതിന് കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2-തൈര്
തൈരിന് ഒരുപാട് പോഷക ഗുണങ്ങള്‍ ഉണ്ടെങ്കിലും ആമാശയം ശൂന്യമായിരിക്കുമ്ബോള് ഉത്പാദിപ്പിക്കപ്പെടുന്ന ശക്തമായ ആമാശയ ആസിഡ് തൈരിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിക്കും. ഇത് അതിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ കുറയ്ക്കുന്നതിനും കാരണമാകുന്നു.
3-എരിവുള്ള ഭക്ഷണങ്ങള്‍
ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആസിഡ് റിഫ്ലക്സ്, ദഹനക്കേട്, അല്ലെങ്കില്‍ കാലക്രമേണ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും.
4-സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. എന്നാല്‍ ഉയര്‍ന്ന അളവിലുള്ള ആസിഡ് മൂലം ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിക്, അള്‍സര്‍ എന്നിവ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
5-പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍
ശുദ്ധീകരിച്ച പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്ബോള്‍ ഇന്‍സുലിന്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നു. ഇത് ആ ദിവസത്തെ നിങ്ങളുടെ ശരീരത്തിന്റെ എനര്‍ജി കുറയ്ക്കാന്‍ കാരണമാകുന്നു.