Spread the love

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി.

video
play-sharp-fill

കേരള യൂത്ത്ഫ്രണ്ട് എം 55-ാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ ഓരോ കാലഘട്ടത്തിലും മുന്നോട്ട് നയിക്കേണ്ടത് യുവജനങ്ങളാണ്.

പാർട്ടിയെയും സമൂഹത്തെയും ഭാവിയില്‍ നയിക്കാൻ ഓരോ യൂത്ത് ഫ്രണ്ട് നേതാവിനും ഇത്തരം പോരാട്ടങ്ങള്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയർമാൻ തോമസ് ചഴികാടൻ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജോബ് മൈക്കില്‍ എം.എല്‍.എ, സ്റ്റീഫൻ ജോർജ്, അലക്‌സ് കോഴിമല, പ്രൊഫ. ലോപ്പസ് മാത്യു, വിജി എം.തോമസ്, സാജൻ തൊടുക, എന്നിവർ പ്രസംഗിച്ചു.