
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതല്‍ ഇന്ത്യക്കാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും മടക്കിയെത്തിക്കുന്നു.ഇറാനില്‍ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മഷ്ഹാദില്‍നിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ എത്തിയിരുന്നു.ഇസ്രായേലില്‍ നിന്നും ജോർദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയില്‍ എത്തിക്കും.
ഇറാൻ -ഇസ്രായേല്‍ സംഘർഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ഇന്ത്യ വേഗത്തില്‍ ആക്കിയത്. അതേസമയം ശ്രീലങ്ക നേപ്പാള്‍ പൗരന്മാരുടെ പട്ടികയും ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്‍ക്ക് ശ്രീലങ്കയും നേപ്പാളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






