Spread the love

ബംഗളൂരു: സാമൂഹിക മാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷയും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ കർണാടകത്തിൽ നിയമനിർമാണം വരുന്നു. ഇതിനുള്ള കരട് ബിൽ തയ്യാറായി.

video
play-sharp-fill

കർണാടക ‘മിസിൻഫർമേഷൻ ആൻഡ് ഫെയ്ത് ന്യൂസ് (പ്രൊഹിബിഷൻ )ബിൽ 2025’ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ രണ്ടരവർഷം തടവും പിഴയും ലഭിക്കും. ഇതിന് സഹായിക്കു ന്നത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമം നടപ്പാക്കാൻ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നൽകും. വ്യാജവാർത്തകൾ, സ്ത്രീ വിരുദ്ധമായതുൾപ്പെടെയുള്ള അധിക്ഷേപ പോസ്റ്റുകൾ,

സനാതന ചിഹ്നങ്ങളെ അവഹേളിക്കുന്നതും, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ അതോറിറ്റി തടയും.