കണ്ണമാലി കടലാക്രമണം; ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തില്‍ സമരം; ഉപവാസമിരുന്ന് നൂറില്‍ അധികം വൈദികര്‍

Spread the love

കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തില്‍ ഉപവാസസമരം.

video
play-sharp-fill

തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു സമരം. ആലപ്പുഴ – കൊച്ചി രൂപതയിലെ നൂറില്‍ അധികം വൈദികരാണ് ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. വെരി. റവ. ഡോ. ജോയി പുത്തൻവീട്ടിലിന്റെയും കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. വെരി. റവ. ഡോ. ഷൈജു പര്യാത്തുശ്ശേരിയുടെയും നേതൃത്വത്തില്‍ ഉപവാസമിരുന്നത്.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം വരെ നീണ്ടു. ആലപ്പുഴ കൊച്ചി രൂപതയിലെ വിശ്വാസ സമൂഹം ജാഥയായി സമര പന്തലില്‍ എത്തി ഉപവാസം ഇരുന്ന വൈദികർക്ക് അഭിവാദ്യം അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ ജനാവലിയാണ് സമര പന്തലിന് സമീപത്തേക്ക് ഒഴുകിയെത്തിയത്.