അഹമ്മദാബാദ് അപകടത്തിന് മുൻപ് എയര്‍ ഇന്ത്യയ്‌ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി; ഗള്‍ഫിലേക്കടക്കം പറന്നത് സുരക്ഷ പരിശോധിക്കാതെ

Spread the love

ഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുൻപ് എയർ ഇന്ത്യയ്‌ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ്.

എയർ ബസ് വിമാനങ്ങളുടെ സർവീസുകളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങള്‍ സർവീസ് നടത്തിയെന്നും ഡയറക്‌ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകളടക്കം പുറത്തുവന്നിട്ടുണ്ട്.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ടത് ബോയിംഗ് 787 -8 ഡ്രീംലൈനർ വിഭാഗത്തിലുള്ള എഐ 171 വിമാനമാണെങ്കിലും മറ്റ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിലെ വീഴ്‌ചയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ മുന്നറിയിപ്പ് നല്‍കിയതെന്നാണ് റിപ്പോർട്ട്. അടിയന്തര സുരക്ഷാ സംവിധാനത്തില്‍ സമയാസമയം പരിശോധന നടത്താതെയാണ് എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ സർവീസ് നടത്തിയതെന്നാണ് കഴിഞ്ഞ മാസം ഡിജിസിഎ നടത്തിയ സ്‌പോട്ട് പരിശോധനയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ പരിശോധന ഒരു മാസം വൈകിയിട്ടും ഇതിനിടയില്‍ എയർബസ് എ320 ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്‌ട്ര വിമാന സർവീസുകള്‍ നടത്തിയെന്നും റോയിറ്റേഴ്‌സിന്റെ റിപ്പോർട്ടില്‍ പറയുന്നു.