Spread the love

കോട്ടയം: ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ പ്രതികളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.പേരൂർ പുത്തൻപറമ്പിൽ വീട്ടിൽ വിഷ്ണുരാജ് എന്ന കൊച്ചു വിഷ്ണു (25 ),അതിരമ്പുഴ പറവേലി മറ്റത്തിൽ വീട്ടിൽ എബിൻ ദേവസ്യ (30 ) എന്നിവരാണ്
ഐ.പി എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്‌.ഐ മാരായ അഖിൽദേവ്,സുനിൽകുമാർ, റെജിമോൻ സി.ടി , എ.എസ്.ഐ മാരായ പ്രീതിജ്, സന്ധ്യ പി.എസ്, എസ്‌.പി.ഒ ജോഷ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പ്രതികളുടെ സുഹൃത്ത് ഷിഫാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പേരൂർ സ്വദേശിയായ യുവാവിന്റെ സഹോദരന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചത് യുവാവ് ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്താൽ കഴിഞ്ഞ 17 ന് യുവാവിനെയും സുഹൃത്തിനെയും പേരൂർ പള്ളിക്കൂടം ഭാഗത്ത് വെച്ച് ഒന്നാംപ്രതി വിഷ്ണു കത്തി ഉപയോഗിച്ച് ആക്രമിക്കുകയും, എബിൻ ബ്ലൂടൂത്ത് സ്പീക്കർ ഉപയോഗിച്ച് പരാതിക്കാരന്റെ സുഹൃത്തിന്റെ തലക്ക് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു.

പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി. പിടിയിലായ വിഷ്ണുരാജ് ഏറ്റുമാനൂർ (8 കേസ് ) ഗാന്ധിനഗർ(1) തിരുവല്ല(1) എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. എൻഡിപിഎസ് അടിപിടി ഉൾപ്പെടെ നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണ്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ പി എസിന്റെ നിർദ്ദേശപ്രകാരംസാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ ഉദ്ദേശത്തോടെ 126 ബി എൻ എസ്‌ എസ് പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേട്ട് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group