Spread the love

കൊല്ലം: കൊല്ലത്ത് ആയുർവേദ സ്പാ സെന്ററില്‍ കയറി ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസില്‍ നാലുപേർ അറസ്റ്റില്‍.

video
play-sharp-fill

വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്, പരവൂർ സ്വദേശി നൗഫല്‍, അയത്തില്‍ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസമാണ് പാല്‍ക്കുളങ്ങരയില്‍ കവർച്ച നടന്നത്.

കാറിലെത്തിയ സംഘം സ്ഥാപനത്തില്‍ കയറി ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങള്‍ ഊരി വാങ്ങി മേശയില്‍ നിന്ന് പണം മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.