Spread the love

പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിലും പരിസര പ്രദേശങ്ങളിലും കുറേനാളുകളായി വൈദ്യുതിമുടക്കം പതിവാകുന്നു. 40 തവണയില്‍ കൂടുതല്‍ വൈദ്യുതി പോയ ദിവസങ്ങളുണ്ട്.

video
play-sharp-fill

വൈദ്യുതി തടസം ജനജീവിതത്തെ ബാധിക്കുന്നതിനൊപ്പം വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതിയെ ആശ്രയിച്ച്‌ തൊഴില്‍ ചെയ്യുന്ന ചെറുകിട വ്യവസായികളുടെ ജീവിതം തന്നെ വഴിമുട്ടുന്നു.

പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്‍റ്സ് ചേംബർ പള്ളിക്കത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ പള്ളിക്കത്തോട് കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിനു മുൻപില്‍ ധർണ നടത്തി. പ്രസിഡന്‍റ് ജോസ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പ്രസിഡന്‍റ് ജോജി മാത്യു, ജോസ് പി., ബെന്നി ജോണ്‍, ജോസൻ ജോസഫ്, ടോമി തോമസ്, ഷാജി എം. എന്നിവർ പ്രസംഗിച്ചു.