
ചിങ്ങവനം: ചിങ്ങവനം ഗോമതി കവലയിൽ ബൈക്ക് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.
ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭാര്യയും ഭർത്താവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ടന്നാണ് പ്രാഥമിക വിവരം. കിളിരൂർ സ്വദേശികളാണ്. ശ്രീലേഖ എന്നയാളെ കോട്ടയം ഭാരത് ആശുപത്രിയിലേക്ക് കൊണ്ടു പോയതായി ചിങ്ങവനം പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
. പന്നിമറ്റം ഭാഗത്തു നിന്നാണ് ഭമ്പതികൾ ബൈക്കിൽ എത്തിയത്. കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കെ എസ് ആർടിസി ബസ്.
അപകടം സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു. ബസ് ഗോമതി കവലയിൽ തന്നെ കിടപ്പുണ്ട്.