രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റിലെറിഞ്ഞത് അമ്മ; പ്രതി മൊഴി മാറ്റി;കുട്ടിയുടെ അമ്മയെയും അമ്മാവനെയും നുണപരിശോന നടത്തും

Spread the love

തിരുവനന്തപുരം:ബാലരാമപുരത്ത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മൊഴി മാറ്റി കേസിലെ പ്രതി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസിൽ പ്രതിയായ ഹരികുമാറിന്‍റെ പുതിയ മൊഴി ഹരികുമാറിന്‍റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.

ജയിൽ സന്ദര്‍ശനത്തിനെത്തിയ റൂറൽ എസ്‍പിക്കാണ് ഹരികുമാര്‍ മൊഴി നൽകിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി.

നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം

പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.