റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി ഷമീര്‍ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന ഷമീര്‍ ഓടയിലേക്ക് വഴുതിവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

video
play-sharp-fill

തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്. മഴയായതുകൊണ്ടുതന്നെ ഓട നിറഞ്ഞ് ഒഴുകുകയായിരുന്നു. വൈകുന്നേരം ടൗണിലെത്തിയ ഷമീര്‍ ഓടയുടെ വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വെള്ളത്തിലേക്ക് വീണ ഷമീര്‍ ഒഴുക്കില്‍ പെട്ടെന്നുതന്നെ ഓടയുടെ മൂടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോകുകയും അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group