Spread the love

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടം രാജ്യത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരുന്നു, എന്നാൽ ആ ദുരന്തം പലർക്കും ജീവിതത്തിൽ വലിയ തിരിച്ചറിവുകൾ നൽകുകയും ചെയ്തു.

video
play-sharp-fill

പലരും ഏറെക്കാലമായി മനസില്‍ സൂക്ഷിച്ചിരുന്ന ദേഷ്യവും വൈരാഗ്യം മറന്ന് വീണ്ടും പരസ്പരം സംസാരിക്കാൻ പോലും ദുരന്തം കാരണമായെന്നും തനിക്കറിയാവുന്ന രണ്ട് ദമ്ബതിമാർ വിവാഹമോചനത്തില്‍ നിന്ന് പിന്മാറിയെന്നും ഗായികയും നടിയുമായ രാഗേശ്വരി ലൂംബ.

താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് പരിചയമുള്ള രണ്ടു ദമ്ബതികള്‍ പിണക്കം മറന്ന് വീണ്ടും ഒന്നിച്ച കാര്യം പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്ക് അറിയാവുന്ന രണ്ടു ദമ്പതികൾ വിവാഹമോചനത്തിൽ നിന്ന് പിന്മാറുകയും, കുടുംബാംഗങ്ങൾക്കിടയിലെ പഴയ വൈരാഗ്യങ്ങൾ നീങ്ങി പരസ്പരം സ്നേഹത്തിലാകുകയും ചെയ്തു. ഈ ദുരന്തം പലർക്കും ബന്ധങ്ങളുടെ അതിജീവനത്തിന്റെ മൂല്യം തിരിച്ചറിയാൻ വഴിയാക്കി.

വഴക്കുകള്‍ പരിഹരിക്കപ്പെട്ടു… എന്ത് മാറ്റമാണ് സംഭവിച്ചത്? ഒരു ദുരന്തം സംഭവിക്കുമ്ബോഴാണ് മനുഷ്യർ അവർക്കു സ്വന്തമായുള്ള ഭാഗ്യങ്ങളെക്കുറിച്ച് തിരിച്ചറിയുന്നതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.

ജീവിതം വളരെ ലോലമാണ്, ബന്ധങ്ങള്‍ പവിത്രവും. നിങ്ങള്‍ പറഞ്ഞതെന്താണെന്നും ധരിച്ചതെന്താണെന്നും മറ്റുള്ളവർ മറക്കും. പക്ഷേ നിങ്ങള്‍ അനുഭവിപ്പിച്ചതെന്താണെന്ന് ഒരിക്കലും മറക്കില്ല. അതു കൊണ്ട് ചുറ്റുമുള്ളവരെ നിങ്ങളുടെ കുടുംബത്തെ അമൂല്യമായി തോന്നിക്കും വിധം പെരുമാറൂ എന്നാണ് താരം തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശം.