Spread the love

ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ്.

video
play-sharp-fill

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 29.28 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് പ്രതിദിനം അണക്കെട്ടില്‍ ഒഴുകിയെത്തുന്നത്. അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കിവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് വൈദ്യുതോത്പാദനം കുത്തനെ കൂട്ടുന്നത്.

18.7 ദശലക്ഷം യൂണിറ്റാണ് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച്‌ മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതനിലയത്തില്‍ ഒരുദിവസം ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി. നിലവില്‍ 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിദിനം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാല്‍ പരമാവധിയിലെത്തും. നിലവില്‍ 2344.09 അടി വെള്ളമാണ് അണക്കെട്ടില്‍ ഉള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കനുസരിച്ച്‌ ഉയര്‍ന്ന ജലനിരപ്പാണിത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15.034 അടി വെള്ളം കൂടുതലുണ്ട്.