സോഷ്യൽ മീഡിയയിലൂടെ കെഎസ്‌ആര്‍ടിസിയെ അപമാനിച്ചു; ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Spread the love

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ കെഎസ്‌ആര്‍ടിസിയെ അപമാനിച്ച കേസില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്‌ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.

video
play-sharp-fill

കാസര്‍കോട് യൂണിറ്റില്‍ ഡ്രൈവറായിരുന്ന ഹരിദാസ് വി. യെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഹരിദാസ് സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇയാളെ ഈ അടുത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്‌ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് നടപടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group