പഹൽ​ഗാം ആക്രമണത്തിന് ഭീകരർ അതിർത്തി കടന്നത് എങ്ങനെ? കടുത്ത സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി ആരാണ്? കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ്

Spread the love

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ് ജന സെക്രട്ടറി അഭിഷേക് ബാനർജി. ഭീകരർ അതിർത്തി കടന്നത് എങ്ങനെ, കടുത്ത സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി ആരാണ്. ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടും എന്തുകൊണ്ടാണ് ഐബി മേധാവിക്ക് ഒരു വർഷംകൂടി കാലാവധി നീട്ടി നൽകിയത്, നേതാക്കൾ മുതൽ മാധ്യമപ്രവർത്തകരും ജഡ്ജിമാർക്കും എതിരെവരെ പെ​ഗാസസ് ഉപയോ​ഗിക്കുമ്പോൾ ഇത്തരം സംവിധാനങ്ങൾ ഭീകര സംഘങ്ങൾക്കെതിരെ ഉപയോ​ഗിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു

ഭീകരാക്രമണം നടത്തിയ 4 ഭീകരർ എവിടെ , ഇതേകുറിച്ച് എന്തിന് മൗനം. ട്രംപിന്‍റെ  അവകാശ വാദങ്ങളോട് എന്തുകൊണ്ട് മൗനം തുടരുന്നു ഭീകരാക്രമണത്തിന് ശേഷം എത്ര രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ അറിയിച്ചു, എന്തുകൊണ്ട് നിരന്തരം ഭീകരവാദ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടും പാക്കിസ്ഥാന് ഐഎംഎഫ് 1 ബില്യൺ ഡോളർ നൽകി, യുഎൻ സെക്യൂരിറ്റി കൗൺസിൽ കമ്മറ്റിയിൽ എങ്ങനെ പാക്കിസ്ഥാന് നിർണായക സ്ഥാനം ലഭിച്ചു രാജ്യം ഈ ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു