Spread the love

കോട്ടയം: കാലവർഷം തെല്ലൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തിപ്രാപിക്കുകയാണ്. നാശനഷ്ടങ്ങളും വർധിച്ചു. ഇന്നലെ രാത്രിയിൽ ശക്തമായ

video
play-sharp-fill

കാറ്റും മഴയും കോട്ടയം ജില്ലയിൽവ്യാപകമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

ചുങ്കത്ത് മീനച്ചിലാറിന് സമീപം നിന്ന കൂറ്റൻ മരം റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.പുലർച്ചെ വീണ മരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നഹായത്തോടെ മുറിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്.

മരം വീണ് റോഡിന് സമീപം താമസിച്ചിരുന്ന കോയിക്കൽ ജോൺ എന്നയാളുടെ വീട് പൂർണമായി തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറ്റിൽ പലയിടത്തും മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

കാലവർഷം തുടങ്ങിയ മെയ് 24 മുതൽ ഇതുവരെ 225 വീടുകൾ തകർന്നതായി കളക്ടറേറ്റിലെ കൺട്രോൾ റൂം അറിയിച്ചു.

3 പേർ മരിക്കാനിടയായി. 2 പേർ കൊല്ലാട്ട് മീൻ പിടിക്കുന്നതിനിടയിൽ മരണപ്പെട്ടു. ഒരാൾ മീനടത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചു.

കെ എസ്ഇബിക്ക് ഒരു കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കൃഷി നാശം തിട്ടപ്പെടുത്തി വരുന്നതേയുള്ളു