Spread the love

കോഴിക്കോട്: പീരുമേട്ടിലെ വനത്തിനുള്ളില്‍ വീട്ടമ്മയുടെ മരണത്തില്‍ വ്യക്തത വരുംമുൻപ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ . വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം വനം വകുപ്പിന്‍റെ പേരില്‍ ആക്കുന്നു അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു ആദ്യഗഡു നല്‍കാൻ താൻ നിർദേശം നല്‍കിയിരുന്നു ഭർത്താവിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട് വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളില്‍ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

video
play-sharp-fill

ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ ആദിവാസി മരിച്ചതില്‍ പോലീസ് സംഭവ സ്ഥലത്തെത്തി ഇന്ന് മഹസ് തയ്യാറാക്കും. ഫൊറൻസിക് വിദഗ്ദ്ധരും സംഘത്തിലുണ്ടാകും. പീരുമേട് തോട്ടാപ്പുരക്ക് സമീപത്തു നിന്നും മൂന്നു കിലോമീറ്റ‌ർ അകലെ മീൻമുട്ടിയില്‍ വച്ചാണ് സംഭംവം നടന്നത്. തോ ട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. സീതയും ഭർത്താവ് ബിനുവും രണ്ടു മക്കളുമാണ് വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. ബിനു പോലീസ് നിരീക്ഷണത്തിലാണ്.