Spread the love

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സിവില്‍ വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവും രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി.

video
play-sharp-fill

1950കളില്‍ ട്രെയിൻ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തമേറ്റ് ലാല്‍ ബഹാദൂർ ശാസ്ത്രി രാജിവെച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘1950കളില്‍ ഒരു ട്രെയിൻ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തമേറ്റ് ലാല്‍ ബഹാദൂർ ശാസ്ത്രി രാജിവെച്ചിരുന്നു. അതേ ധാർമിക ഉത്തരവാദിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി മിത് ഷായും സിവില്‍ വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവും രാജിവെക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കില്‍ മാത്രമേ അപകടത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കൂ. ഇത്രയും കാലം മോദിയും കൂട്ടരും ചെയ്തുകൊണ്ടിരുന്നത് വെറും പ്രചാരണം മാത്രമാണ്. അത് അവസാനിപ്പിക്കുക തന്നെ വേണം’ -സുബ്രമണ്യൻ സ്വാമി പറഞ്ഞു.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ വർധിക്കുകയാണ്. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പെട്ടത്. പറന്നുയർന്ന പിന്നാലെ തകർന്ന് വീഴുകയായിരുന്നു. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.