Spread the love

വയനാട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര മുതുകാട് സ്വദേശി ജോബിൻ ആണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്.

video
play-sharp-fill

സംഭവത്തില്‍ പരാതി ലഭിച്ചതോടെ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോബിൻ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ അനുഭവസമ്പത്ത്‌ കൈമുതലാക്കിയാണ് പ്രതി രോഗികളെ ചികിത്സിച്ചിരുന്നത്. ഇയാള്‍ വ്യാജ രേഖ ചമച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group